രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മുഖ്യ ആസൂത്രകരിൽ ഒരാളും പയ്യന്നൂർ സ്വദേശിയുമായ കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ചരിത്രം എന്താണ് ? യു പി എ സർക്കാരിൽ സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നു കെ സി വേണുഗോപാൽ.
കെ എസ് യുവിലൂടെ രാഷ്ട്രീയപ്രവേശനം നടത്തി സംസ്ഥാനപ്രസിഡന്റും യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റും ആയി.
ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട് കെ സി വേണുഗോപാൽ. പയ്യന്നൂരിനടുത്ത കണ്ടോന്താർ ആണ് സ്വദേശം.
രാഷ്ട്രീയത്തിൽ ആരെയും അസൂയപ്പെടുത്തുന്ന വളർച്ചയാണ് അദ്ദേഹത്തിന്റേത്. എന്നാൽ കോൺഗ്രസിന് തിരിച്ചടി നേരിടുമ്പോഴെല്ലാം കെ സി വേണുഗോപാൽ കടുത്ത വിമർശനത്തിനും വിധേയമാകുന്നു .
രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയുമായി പുറപ്പെട്ടപ്പോൾ അതിന്റെ മുഖ്യ സംഘാടകരിൽ ഒരാളായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക