റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു കോമഡി എന്റര്ടെയ്നര് ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ് ‘. നിവിൻ പോളിയെ കൂടാതെ അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ സാറ്റര്‍ഡേ നൈറ്റിലെ ‘നിലാത്തുമ്പി നീ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.
ജേക്ക്സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. . നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന.വിനായക അജിത്ത് ആണ് നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക