വർഷങ്ങൾക്ക് ശേഷം ഒരു മൊബൈൽ ഷോറൂമിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ, നടി സാനിയ ഇയ്യപ്പൻ, ബിഗ്ബോസ് താരം ഷിയാസ് കരീം എന്നിവരോടൊപ്പമാണ് ദിലീപ് ഉത്ഘാടന വേദിയിലേക്ക് വന്നത്. ഉത്ഘാടനം കഴിഞ്ഞ് ദിലീപ് നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ…
” എല്ലാവർക്കും നമസ്ക്കാരം. വളരെ സന്തോഷമുണ്ട് നിങ്ങളെയൊക്കെ നേരിട്ട് കാണാൻ സാധിക്കുന്നതിൽ. കുറെ വർഷങ്ങൾക്ക് ശേഷം എനിക്ക് തോന്നുന്നു ഞാനിപ്പോഴാണ് ഒരു പൊതുവേദിയിൽ നിങ്ങളെയൊക്കെ കാണാൻ വരുന്നത്. പ്രത്യേകിച്ച് കൊച്ചിയിൽ.
ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു. ഫോൺ കമ്പിനിക്കാരൊക്കെ എന്നെയാണ് അധികവും വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളായി ഞാൻ മാറി. അത് അവർക്കറിയാം. കാരണം ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും ചില പോലീസുകാര് വന്ന് അത് കൊണ്ടുപോകും. കഴിഞ്ഞ വർഷവും ഒരു ഫോൺ എനിക്ക് ഫോൺ കമ്പിനിക്കാർ തന്നിരുന്നു. പക്ഷെ അതും എന്റെ കൈയ്യിൽ നിന്നും പോയി. ഇത്തവണയും ഫോൺ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല അതാരും കൊണ്ടുപോകരുതെന്ന പ്രാർഥനയെ എനിക്കുള്ളൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക