കോഴിക്കോട് : കോഴിക്കോട് മാളില്‍ സിനിമാ പ്രമോഷന് എത്തിയ നടിമാര്‍ക്കുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടി അനുമോള്‍ രംഗത്ത്.
അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നും” എന്നൊക്കെ പറയുന്നത് പേടിപ്പിക്കുന്നതാണെന്ന് അനു പറയുന്നു. ആക്രമണം നേരിട്ട സഹപ്രവർത്തകർക്ക് തന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്നും അനുമോൾ പറഞ്ഞു.
നടിയുടെ വാക്കുകള്‍
മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. സ്ത്രീകൾ പുരുഷന്മാർക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള സമൂഹമാണ് നമ്മുടേത്.
അത് മാറി സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹം വളർന്നുവരേണ്ടത് അത്യാവശ്യമാണ്.
‘‘നമ്മൾ ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് സങ്കടകരമായ കാര്യം തന്നെയാണ്. എത്രയോ വർഷങ്ങളായി ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.
സമൂഹത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്, സ്ത്രീകളുടെ പ്രശ്നം ചർച്ച ചെയ്യാൻ സംഘടനകൾ വരുന്നുണ്ട്. അത് നമ്മുടെ ജോലിസ്ഥലത്ത് ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
എങ്കിലും സമൂഹം ഇനിയും മാറിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. “അവളുമാരുടെ വേഷം കണ്ടാൽ ആർക്കും കയറി പിടിക്കാൻ തോന്നും” എന്നൊക്കെ പറയുന്നത് പേടിപ്പിക്കുന്നതാണ്.
ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം. ഇങ്ങനെയുള്ളവർക്ക് ഒരടിയൊന്നും പോരാ.
ഈ പ്രശ്നത്തിൽ രണ്ടു പെൺകുട്ടികൾ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാൾ എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയിൽ ആയിപ്പോയി, അടുത്ത ആൾ ശക്തമായി പ്രതികരിച്ചു. ഇത് തന്നെ സമൂഹത്തിലെ പെൺകുട്ടികളുടെ ഒരു റിഫ്ലെക്ഷൻ ആണ്.
പ്രതികരിക്കാൻ കഴിയാതെ തരിച്ചു നിൽക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. നമ്മൾ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ തൊടാൻ ആർക്കും അവകാശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക