പാലക്കാട്: ചാലിശ്ശേരി അത്താണി പടിയിൽ ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകിയെന്ന കാരണത്താൽ അച്ഛൻ പട്ടിക കൊണ്ട് തല്ലിയതായി പരാതി.
ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികളെ വഴിയില്‍ കാത്തു നില്‍ക്കുകയായിരുന്നു പിതാവ്. താമസിച്ചതിന്റെ കാരണം തിരക്കുന്നതിനിടയില്‍ പിതാവ് കുട്ടികളെ ക്രൂരമായി മര്‍ദിച്ചു. സഹോദരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിക്കും മര്‍ദനമേറ്റു.
ക്രൂരമായി മര്‍ദനമേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ ചാലിശ്ശേരി പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക