നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യിത് ഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷയിലെ ഗാനം പുറത്തിറങ്ങി . ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
കണ്ണില്‍ കണ്ണില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. അറബിയിലും വരികള്‍ ഉള്ള ഗാനത്തിന്റെ അറബിക് വരികള്‍ എഴുതിയിരിക്കുന്നത് ഡോ. നൂറ അല്‍ മര്‍സൂഖിയാണ്. അഹി അജയനാണ് പാടിയിരിക്കുന്നത്. പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്ത സംവിധായകന്. മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക