നവാഗതനായ ജിത്തു മാധവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് രോമാഞ്ചം.ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിൽ സൗബിന് ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആത്മാക്കളെ വിളിക്കാന്‍ ശ്രമിക്കുന്ന സൗബിന്റെ കഥാപാത്രത്തെ ട്രെയ്ലറില് കാണാം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്, സൗബിന് ഷാഹിര്‍ എന്നിവരാണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന് ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക