കുട്ടികൾക്ക് വിട്ടുമാറാത്ത പനിയും ചുമയും കാണുന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു മരുന്ന് തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
തുളസിയില
പനി കൂർക്ക ഇല
ചെറിയ ഉള്ളി
തേൻ
തുളസിയില പനിക്കൂർക്ക ഇല എന്നിവ ചെറുതായി പിച്ചി എടുക്കുക. ഇതിലേക്ക് ചതച്ച ചെറിയ ഉള്ളി ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ ആവിയിൽ വേവിച്ച് എടുക്കുക. ഇഡലി തട്ടിന്റെ മുകളിൽ വച്ച് ആവി കയറ്റിയാൽ മതിയാകും. അതിന് ശേഷം ചെറുചൂടോടെ തന്നെ കൈകൊണ്ട് നന്നായി പിഴിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തേൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ട് നേരം കുട്ടികൾക്ക് കൊടുക്കാം. മൂന്നു വയസിന് മുകളിലുള്ള കുട്ടികൾക്ക് മാത്രം കൊടുക്കുക. അല്ലാത്ത പക്ഷം ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം കൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക