ഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർ നഗർ ഏരിയയിൽ ആളുകള്‍ നോക്കിനിൽക്കെ 25 കാരനായ ഒരാളെ മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ മനീഷ് എന്നയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രതികളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസാൻ, ബിലാൽ, അർമാൻ എന്നിവരാണ് പ്രതികളുടെ പേര്.
വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം. മൂന്ന് പ്രതികളും ഇരയുടെ അതേ പ്രദേശത്താണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക