കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആദര സൂചകമായി നാളെ മൂന്നിടത്ത് ഹർത്താൽ ആചരിക്കും. തലശ്ശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ഹർത്താൽ.
മൃതദേഹം ഇന്ന് 11 മണിക്ക് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും.
സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻററിൽ പാർട്ടിക്കൊടി താഴ്ത്തി.
ഇന്ന് ഉച്ചമുതൽ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക