ഡൽഹി: ഡൽഹിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. നഗരത്തിൽ കൊറോണ വൈറസ് കേസുകൾ കുറവായതിനാൽ ഇനി മാസ്ക് ധരിക്കാത്തതിനാല്‍ പിഴ ഈടാക്കുകയില്ലെന്ന്
അധികൃതർ തീരുമാനിച്ചു.
വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ഈ ഏപ്രിലിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ഏർപ്പെടുത്തിയിരുന്നു.
ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് പെനാൽറ്റി റൂൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക