നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിചിത്രം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് . നിഖില്‍ രവീന്ദ്രനാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത്ത് ജോയിക്കൊപ്പം അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍ . രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര് പ്രേക്ഷകരില്‍ നിഗൂഢത ഉണര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക