പ്രാണ എന്ന ബൊടീക്കിലൂടെ വസ്ത്രവ്യാപാര രംഗത്തെ ഏറ്റവും നൂതനമായ ഫാഷൻ സങ്കൽപ്പങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ എന്നും മുന്നിലാണ് നടിയും സംഭരംഭകയുമായ പൂർണിമ ഇന്ദ്രജിത്. പുത്തൻ ആശയങ്ങൾ ഫാഷൻ ലോകത്തേക്ക് എത്തിക്കുമ്പോഴും എന്നും അതിൽ ഒരു പുതുമ കണ്ടെത്താൻ പൂർണിമ ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ 40 വർഷം പഴക്കമുള്ള ബനാറസി സാരിയിലാണ് പൂർണിമ ഫാഷൻ വിസ്മയം തീർത്തിരിക്കുന്നത്. മഹാനവമി പൂജയോട് അനുബന്ധിച്ചാണ് പൂർണിമ വിൻറ്റെജ് ബനാറസി സാരി അപ്ഗ്രേഡ് ചെയ്ത് അണിഞ്ഞത്. സാരിയണിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി പ്രശംസകളാണ് ലഭിക്കുന്നത്.
“40 വര്‍ഷം പഴക്കമുള്ള വിന്റേജ് കൈകൊണ്ട് നെയ്ത ബനാറസി സില്‍വര്‍ ബോര്‍ഡര്‍ സാരി എന്റെ കയ്യിലേക്ക് ലഭിച്ചു. സ്ലീവില്‍ ഓര്‍ഗന്‍സ ബേസ് സാരിയുടെ യഥാര്‍ത്ഥ ബോര്‍ഡറിന്റെ അപ്സൈക്കിള്‍ ചെയ്ത പതിപ്പാണ് പദ്മാവതി കി സാരി.” പൂർണിമ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക