ദൈനംദിന ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ തവണ ബാധിക്കുന്ന ഒരു രോഗമാണ് ജലദോഷം. വൈറസ് മൂലം പകരുന്ന ഈ രോഗത്തിന്റെ ലക്ഷങ്ങൾ തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയാണ്. കുട്ടികളിലും മുതിർന്നവരിലും ഇത് സർവ്വസാധാരണമായി കണ്ടുവരുന്നു. വളരെ പെട്ടെന്ന് തന്നെ ജലദോഷം മാറ്റാൻ കറിവേപ്പില കൊണ്ടുള്ള ഒരു ഒറ്റമൂലി പരിചയപ്പെടാം.
കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ രാവിലെ വെറും വയറ്റിൽ മൂന്നുദിവസം തുടർച്ചയായി കഴിച്ചാൽ ജലദോഷം പൂർണമായും മാറും. ഈ സമയം കട്ടികൂടിയ ആഹാരങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക