മകളുമൊത്ത് വിമാനത്താവളത്തിലെത്തിയ കോലിയും അനുഷ്കയും പ്രാമിലിരിക്കുന്ന മകളുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെടുന്ന വിഡിയോ വൈറലാകുന്നു.
മകളുടെ ചിത്രം പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്ന അരുതെന്ന് അനുഷ്ക ആംഗ്യം കാണിച്ചിരുന്നു. വാമികയുടെ ചിത്രമല്ല എടുക്കുന്നതെന്ന് ഫൊട്ടോഗ്രാഫർ പറയുന്നതും വിഡിയോയിൽ കേൾക്കാം. അതുറപ്പാക്കിയതിന് ശേഷം മാത്രമാണ് തങ്ങളുടെ ചിത്രമെടുക്കുന്നതിനായി ഇരുവരും നിന്നുകൊടുത്തതും.
കുഞ്ഞിന്റെ ചിത്രങ്ങൾ എടുക്കരുതെന്ന് മാധ്യമങ്ങളോടും ഇവർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുമ്പോൾ മകളുടെ ചിത്രമെടുക്കരുതെന്ന് പാപ്പരാസികളോടും മാധ്യമങ്ങളോടും കോലി പറഞ്ഞിരുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക