മുംബൈ: സൗരവ് ഗാംഗുലിക്കു പകരക്കാരനായി ബിസിസിഐ തലപ്പത്തേക്ക് മുന്‍ ഇന്ത്യന്‍ താരവും കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷനുമായ റോജര്‍ ബിന്നി എത്തുമെന്ന് റിപ്പോര്‍ട്ട്.
ഗാംഗുലിബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പതിനെട്ടിന് നടക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.
ജയ് ഷാ സെക്രട്ടറിയായി തുടരും.1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു റോജര്‍ ബിന്നി .
പ്രതികരിക്കാൻ ഇവിടെ എഴുതുക