സുഖപ്രസവത്തിന് ആയുർവേദത്തിലെ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ..
ഒന്നാം മാസം കുറുന്തോട്ടി പാൽ കഷായം
ഒന്നാം മാസം കുറുന്തോട്ടി വേര് നന്നായി കഴുകി വൃത്തിയാക്കി കൊത്തിനുറുക്കി ചതച്ച് 30 ഗ്രാം തുണിയിൽ കിഴി കെട്ടി ഒരു മൺകലത്തിൽ ഒരു ഗ്ലാസ് പാലും ചേർത്ത് അതെ ഗ്ലാസിൽ മൂന്നു ഗ്ലാസ് വെള്ളവും ചേർത്ത് ചെറിയ തീയ്യിൽ നന്നായി തിളപ്പിച്ചു വറ്റിച്ച് ഒരു ഗ്ലാസ്സാക്കി രാത്രിയിൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുക.
ഇത് ഒരു നേരത്തെക്കുള്ള മരുന്ന് ഇങ്ങനെ 30 ദിവസം തുടർച്ചയായി കഴിക്കണം.
രണ്ടാം മാസം തിരുത്താളി വേര് പാൽക്കഷായം മുകളിൽ പറഞ്ഞതുപോലെ തന്നെ തയ്യാറാക്കി രണ്ടാം മാസം തുടർച്ചയായി കഴിക്കുക.
മൂന്നാം മാസം ചെറുവഴുതന വേര് മുകളിൽ പറഞ്ഞതുപോലെ തന്നെ കഷായം വെച്ച് ഒരു മാസം കഴിക്കുക.
നാലാം മാസം ഒരിലവേര് മുകളിൽ പറഞ്ഞതുപോലെ തന്നെ കഷായംവെച്ച് ഒരു മാസം കഴിക്കുക.
അഞ്ചാം മാസം ചിറ്റമൃത് മുകളിൽ പറഞ്ഞ പോലെ കഷായം വച്ച് ഒരു മാസം കഴിക്കുക.
ആറാം മാസം പുത്തരിച്ചുണ്ട വേര് മുകളിൽ പറഞ്ഞ പോലെ കഷായം വെച്ച് ഒരു മാസം കഴിക്കുക.
ഏഴാം മാസം യവം മുകളിൽ പറഞ്ഞതുപോലെ കഷായം വെച്ച് ഒരു മാസം കഴിക്കുക.
എട്ടാം മാസം പെരും കുരുംബ വേര് മുകളിൽ പറഞ്ഞതുപോലെ കഷായം വച്ച് ഒരു മാസം കഴിക്കുക.
ഒൻപതാം മാസം ശതാവരി കിഴങ്ങ് മുകളിൽ പറഞ്ഞതുപോലെ കഷായംവെച്ച് ഒരു മാസം കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക