ഒറ്റപ്പാലം: ഉടമ നടത്തിക്കൊണ്ടു പോകുകയായിരുന്ന പശുവിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി. പശുവിന്റെ കൊമ്പ് ദേഹത്ത് തറച്ചുകയറി യുവാവ് മരിച്ചു.
ബൈക്ക് യാത്രികനായ പാലക്കാട് പനമണ്ണ കുഴിക്കാട്ടിൽ സ്വദേശി കൃഷ്ണ പ്രജിത്ത് (22) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30ന് വീട്ടാമ്പാറ-പനമണ്ണ റോഡിലാണ് സംഭവം. അപകടത്തിൽപ്പെട്ട പശു ചത്തു.
ബൈക്കിൽനിന്നു തെറിച്ചുവീണ കൃഷ്ണപ്രജിത്തിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞു കയറിയെന്നു പൊലീസ് പറഞ്ഞു. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക