നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും പല പോഷകങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. അതിൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ടുന്ന ഒരു പോഷകം ആണ് മാംസ്യം അഥവാ പ്രോടീൻ. പലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിലുള്ള പ്രോടീൻ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കിട്ടാറില്ല. പ്രത്യേകിച്ചും വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്കാണ് പ്രോടീൻ അഭാവം ഏറ്റവും കൂടുതലുണ്ടാകുന്നത്. അതിനാൽ ഈ കുറവ് നികത്താൻ പ്രോടീൻ പൗഡർ കഴിക്കാവുന്നതാണ്. എന്നാൽ പലർക്കും പുറത്തു നിന്ന് വാങ്ങുന്ന പ്രോടീൻ പൗഡർ ഉപയോഗിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഇതിന് പകരമായി വീട്ടിൽ തന്നെ നാം ഉപയോഗിക്കുന്ന ചേരുവകൾ ഉപയോഗിച്ചുള്ള ഒരു പ്രോടീൻ പൗഡർ തയ്യാറാക്കാം.
40 ഗ്രാം ചന (ബ്രൗണ്‍), 40 ഗ്രാം ഓട്ട്സ്, 40 ഗ്രാം പീനട്ട്സ്, 20 ഗ്രാം ഫ്ളാക്സ് സീഡ്സ്, 15 ഗ്രാം ആല്‍മണ്ട്സ് എന്നിവയാണ് ആകെ ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. നല്ല അസല്‍ ‘ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍’ റെഡി.
ഈ പൊടി രണ്ട് സ്കൂപ് വീതം രാവിലെയും വൈകുന്നേരവും പാലിലോ വെള്ളത്തിലോ കലക്കി കുടിക്കാം. രണ്ട് സ്കൂപ്പിൽ കൂടുതൽ ഒരു നേരം കഴിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക