ആവശ്യമായ ചേരുവകൾ
1 തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പച്ചമുളക് – മൂന്ന്
ഉപ്പ് – പാകത്തിന്
2. പാകത്തിനു പുളിയുള്ള തൈര് – അര ലീറ്റര്‍
3. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍
4. കടുക് – കാല് ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
വറ്റല്‍മുളക് – ഒന്ന്
5. ചൂടുള്ള ഉഴുന്നുവട – പാകത്തിന്
6. കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിയതും പച്ചമുളകും ഉപ്പും യോജിപ്പിച്ചു മിക്സിയുടെ ബൗളിലാക്കി മയത്തിൽ അരയ്ക്കുക. ഈ മിശ്രിതെ തൈരില്‍ കലക്കി വയ്ക്കുക.
∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു താളിക്കണം.
∙ ഇതു തൈരില്‍ ചേര്‍ത്തിളക്കിയ ശേഷം ഉഴുന്നുവടകള്‍ തൈരില്‍ ചേര്‍ക്കുക. വട തൈരില്‍ മുങ്ങിക്കിടക്കണം.
∙ മുകളില്‍ കറിവേപ്പില വറുത്തതു വിതറി നന്നായി ചൂടാറിയ ശേഷം വിളമ്പാം.
∙ ഉഴുന്നുവട തയാറാക്കാന്‍ 200 ഗ്രാം ഉഴുന്നു തൊലി കളഞ്ഞു രണ്ടു മണിക്കൂര്‍ കുതിര്‍ക്കുക. ഇത് അരച്ചു തരുതരുപ്പാകുമ്പോൾ ആറു പച്ചമുളകും ഒരു കഷണം ഇഞ്ചിയും പാകത്തിനുപ്പും കറിവേപ്പിലയും ചേര്‍ത്തു വീണ്ടും അരയ്ക്കുക. മാവ് അല്പാല്പം എടുത്തു ന ടുവില്‍ ദ്വാരമിട്ടു ചൂടായ എണ്ണയില്‍ വറുത്തുകോരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക