നമ്മുടെ ഒപ്പം കിടന്നുറങ്ങി ശീലിക്കുന്ന കുഞ്ഞുമക്കളെ പെട്ടെന്നൊരു ദിവസം മാറ്റികിടത്തുക എന്നത് തികച്ചും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷെ കൃത്യമായ പ്രായത്തിൽ കുട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റികിടത്തിയില്ല എങ്കിൽ പല ബുദ്ധിമുട്ടുകയും ഉണ്ടാകും.
എത്രാമത്തെ വയസ്സ് മുതൽ കുട്ടിയെ മാറ്റി കിടത്തണം എന്നുള്ളത് എല്ലാ അച്ഛനമ്മമാരുടെയും സംശയമാണ്. അഞ്ച് വയസ്സ് കഴിഞ്ഞ കുട്ടിയെ മാതാപിതാക്കളുടെ അടുത്ത് നിന്നും മാറ്റിക്കിടത്താം എന്നാണ് വിദഗ്ധാഭിപ്രായം.
പെട്ടെന്ന് മാറ്റികിടത്തുമ്പോൾ കുട്ടിക്കുണ്ടാകുന്ന മാനസിക വിഷമം അകറ്റാൻ ടെഡിയോ അവർക്ക് ഇഷ്ടപ്പെട്ട പാവകളോ കൂട്ടിന് നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക