യൂറോപ്പ് പര്യടനം പൂർത്തിയാക്കി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും. ബുധനാഴ്ച നാട്ടിലെത്തുമെന്നാണ് വിവരം. ദുബൈ വഴിയാണ് മുഖ്യമന്ത്രി നാട്ടിലെത്തുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിലും അദ്ദേഹം പങ്കെടുക്കും.
പാൽ മുതൽ വെണ്ണ വരെ; സ്ഥിരമായി കഴിച്ചാൽ ചർമ്മം പ്രായമാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
യാത്രയിൽ ഭാര്യയ്ക്കൊപ്പം മകളെയും കൊച്ചുമകനെയും കൊണ്ടുപോയത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതുവരെ നടത്തിയ വിദേശ യാത്രകൾ കൊണ്ട് കേരളത്തിനുണ്ടായ ഗുണങ്ങൾ എന്തെല്ലാമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഈ ഭക്ഷണപദാർത്ഥങ്ങൾ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
മന്ത്രിമാരായ വീണ ജോർജും പി രാജീവും കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്നല്ലെന്നും സ്വന്ത ചിലവിൽ നിന്നാണ് വഹിച്ചതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക