സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊദുക്കുന്ന തലമുറയാണ് ഇന്നത്തേത്. സൗന്ദര്യം എന്നതിലുപരി ചർമ്മത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. എന്നാൽ പലപ്പോഴും ആരോഗ്യപ്രദമെന്നു കരുതി നാം കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ ചർമ്മത്തെ പ്രതികൂലമായി ബാധിക്കും.
വറുത്തതും എണ്ണയുടെ അളവ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ചർമ്മത്തെ തീർച്ചയായും കേടാക്കും. ഇവ വളരെ കുറച്ച് വല്ലപ്പോഴും മാത്രം കഴിക്കുക. ആരോഗ്യത്തിനും അമിതമായ എണ്ണയുള്ള ഭക്ഷണങ്ങൾ നന്നല്ല.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ചർമ്മത്തിന്റെ തിളക്കം നഷ്ടമാകും. ചർമ്മത്തിൽ ചുളിവുകളും നേർത്ത വരകളും പെട്ടെന്ന് ദൃശ്യമാകാൻ തുടങ്ങും.
വെണ്ണയുടെ അമിത ഉപയോഗം ചർമ്മത്തിലെ കൊളാജൻ അളവ് കുറയ്ക്കുകയും ഇലാസ്തികത നഷ്ടപ്പെടുത്തി ചർമ്മത്തിൽ ചുളിവുകൾ വരുത്തുകയും ചെയ്യും.
പാലും പാലുത്പന്നങ്ങളും ചിലർക്ക് ശരീരത്തിൽ വീക്കം പോലുള്ള അനാരോഗ്യ അവസ്ഥകൾ ഉണ്ടാക്കും. മാത്രമല്ല ഇത് ഓക്സിഡേറ്റീവ് സമ്മർദത്തിലേക്കും നയിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദം നിങ്ങളുടെ ചർമത്തിന് പ്രായം കൂടുതൽ തോന്നിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക