എന്ത് കിട്ടിയാലും അതെടുത്ത് ഫ്രിഡ്ജിൽ വച്ചുപയോഗിക്കുന്ന ശീലം പൊതുവെ മലയാളികൾക്ക് ഉണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിലും കേടാകാത്ത സാധനങ്ങൾ പോലും പലപ്പോഴും നാം ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. ഇത് ആ ഭക്ഷണപദാർത്ഥങ്ങളുടെ രുചിയും ഗുണവും നഷ്ടപ്പെടുത്തും.
വാഴപ്പഴം ഏതിനം ആയാലും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പെട്ടെന്ന് തന്നെ തൊലി കറുത്ത പോകാനും മതിയായ അളവിൽ പഴുക്കാതെ ഇരിക്കാനും ഇടയാക്കും.
കാപ്പിപ്പൊടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എത്ര തന്നെ അടച്ചു വച്ചാലും ഇത് മറ്റ് വസ്തുക്കളുടെ മണം പിടിച്ചെടുക്കുകയും കാപ്പിപ്പൊടിയുടെ തനതായ ഗന്ധവും രുചിയും നഷ്ടമാവുകയും ചെയ്യും.
തക്കാളി ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അതിന്റെ തൊലി ഭാഗം പെട്ടെന്ന് ചീത്തയാവുകയും നിറം നഷ്ടപ്പെടുകയും ചെയ്യും.
മല്ലിയില, കറിവേപ്പില, പുതിനയില തുടങ്ങിയവ ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് തന്നെ വാടി കരിഞ്ഞ് ഗുണങ്ങൾ നഷ്ടമാകും.
ബ്രെഡ് ഫ്രിഡ്ജിൽ വച്ചാൽ മാർദ്ദവം നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക