സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കോൾ സെന്റർ സേവനങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ് . ഇനി മുതൽ രാജ്യത്തെ 12 ഭാഷകളിൽ ബാങ്ക് നൽകുന്ന മുപ്പതോളം സേവനങ്ങൾ ലഭ്യമാകും. 24 മണിക്കൂറും കോൾ സെന്റർ പ്രവർത്തിക്കും. ഈ കോൺടാക്ട് സെന്ററുകൾ ഒരുമാസം ഒന്നരക്കോടി കോളുകളാണ് കൈകാര്യം ചെയ്യുന്നത്.
കോൾ സെന്റർ തുടങ്ങുക വഴി ഉപഭോക്താക്കൾക്ക് സേവനം നൽകുക എന്ന ലക്ഷ്യം മാത്രമല്ല ഈ കോൾ സെന്ററുകൾ ശക്തിപ്പെടുത്തുന്നതിലൂടെ ബാങ്കിന് ഉള്ളത്. ബിസിനസ് ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ബാങ്കിന്റെ ഉദ്ദേശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക