സ്വവർഗാനുരാഗികളായ വൈറലായി ആദില നസ്രീന്റെയും ഫാത്തിമ നൂറയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഫേസ് ബുക്കിലാണ് ഇരുവരും ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം കണ്ടതോടെ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വൈപ്പിനിൽ നടത്തിയ ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രങ്ങളാണ് പങ്കുവച്ചതെന്നും ആദിലയും നൂറയും പറഞ്ഞു.
ആഷിഖ് റഹീമിന്റെ വൗടേപ്പ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്. 2022 മേയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയത്. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് താമസം. ചിത്രങ്ങള്‍ കാണാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക