ഓട്സ് കൊണ്ടാണ് ഈ ഉപ്പുമാവ് തയ്യാറാക്കേണ്ടത് . വളരെ കുറഞ്ഞ സമയംകൊണ്ട് അടിപൊളി ഓട്സ് ഉപ്പുമാവ് തയ്യാറാക്കാം . ഇത് രാത്രിയിൽ കഴിച്ചാൽ വണ്ണം കുറയുകയും ചെയ്യും. ഓട്സ് ഉപ്പുമാവ് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കിയാലോ?
ചേരുവകൾ:
• ഓട്സ് – 1 കപ്പ്
• എണ്ണ – 1 ടേബിള്‍ സ്പൂണ്‍
• അണ്ടിപ്പരിപ്പ് – കുറച്ച്
• ഉണക്ക മുന്തിരി – കുറച്ച്
• കടുക് – 1/4 ടീസ്പൂണ്‍
• സവാള അരിഞ്ഞത് – പകുതി
• പച്ചമുളക് : 2
• ഇഞ്ചി – 1/2 ഇഞ്ച് വലിപ്പത്തില്‍
• കറിവേപ്പില – കുറച്ച്
• ബീന്‍സ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
• കാരറ്റ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
• വെള്ളം – 1/2 കപ്പ്
• ഉപ്പ് – ആവശ്യത്തിന്
• തേങ്ങ ചിരകിയത് – 1/2 കപ്പ്
തയാറാക്കുന്ന വിധം:
• ഓട്സ് 5 മിനിറ്റ് ചെറിയ തീയില്‍ വറുക്കുക (കുഴഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഓട്സ് വറുത്തെടുക്കുന്നത്).
• എണ്ണ ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്ത് കോരുക.
• ശേഷം കടുകിട്ട് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ബീന്‍സ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേർത്തുകൊടുക്കുക.
• ഇനി വറത്തു വച്ച ഓട്സ് ചേർത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.(ഇടയ്ക്കിടെ ഇളക്കി കൊടുക്കണം)
• അതിനുശേഷം തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2-3 മിനിറ്റ് കൂടി അടച്ച് വെച്ച് വേവിക്കുക. ഓട്സ് ഉപ്പുമാവ് റെഡി!
പ്രതികരിക്കാൻ ഇവിടെ എഴുതുക