ഗ്ലാമറസ് വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നടിയായിരുന്നു ഷക്കീല. ഇപ്പോൾ താരം സിനിമകളിൽ സജീവമല്ലെങ്കിലും പല ടെലിവിഷൻ പരിപാടികളിലൂടെയും മറ്റും പ്രേക്ഷകർക്ക് മുന്നിലേക്ക് ഇടയ്ക്കിടെ എത്താറുണ്ട്. ഇപ്പോഴിതാ സിനിമയിലെ മി ടൂ ആരോപങ്ങങ്ങളെ കുറിച്ചും മറ്റും പറയുകയാണ് ഷക്കീല. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
“എനിക്ക് മലയാളം സിനിമകള്‍ വരാത്തത് കൊണ്ടാണ്. മലയാളികള്‍ക്ക് ഷക്കീലയെ പേടിയാണ്. ഞാന്‍ നല്ല നടിയാണ്. ഞാന്‍ ബെറ്റര്‍ ആക്ടറല്ല. പക്ഷെ വെരി ഗുഡ് ആണ്. സെക്സില്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസം വരുമ്പോള്‍ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാമോ? എന്നെ പോലെയാണ് അവര്‍ പ്രതികരിക്കുന്നത്. അതാണ് എന്റെ കഴിവ്. ഞാനത് ക്യാമറയില്‍ കാണിക്കുന്നു. ഞാന്‍ നല്ല നടിയാണ്. കേരളത്തിലുള്ളവര്‍ക്ക് പേടിയാണ്. ഇതുപോലൊരു നല്ല നടി വന്നാല്‍ തങ്ങളുടെ വേഷം പോകുമെന്ന പേടി. അതാണ് ഞാന്‍ എന്തുകൊണ്ട് മലയാളം സിനിമ ചെയ്യുന്നില്ല എന്നതില്‍ എന്റെ വിശദീകരണം.
എനിക്ക് ഒമ്പത് വയസുള്ളപ്പോള്‍ തന്നെ പ്രണയമുണ്ടായിരുന്നു. ഒമ്പതില്‍ ബോയ്ഫ്രണ്ടുണ്ടായിരുന്നു. പതിമൂന്നിലുണ്ടായിരുന്നു. ഇപ്പോള്‍ നാല്‍പ്പത്തി നാലിലും ബോയ്ഫ്രണ്ടുണ്ട്. ഒന്നാകണം ഒരുമിച്ച് ജീവിക്കണം എന്നു കരുതിയാകും പ്രണയിക്കുക. പക്ഷെ ചില പ്രശ്നങ്ങള്‍ വരുമ്പോള്‍ പിരിയും. വഴക്കൊന്നുമില്ല. എന്റെ എല്ലാ കാമുകന്മാരുമായും എനിക്ക് ഇപ്പോഴും ബന്ധമുണ്ട്. അവരൊക്കെ വീട്ടില്‍ വരാറുണ്ട്. അവരുടെ ഭാര്യമാരും. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്.
മീടു കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. എനിക്ക് കയ്യുണ്ട്, കാലുണ്ട്, വായുണ്ട്. എന്നോടൊരാള്‍ മോശമായി പെരുമാറിയില്‍ ഞാനത് പറയും. ബാസ്റ്റഡ് എന്ന് ഞാന്‍ വിളിക്കും. എനിക്ക് അതിനുള്ള ധൈര്യമുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ക്കും അതൊക്കെയുണ്ട്. പിന്നെ എന്തിനാണ് പത്തിരുപത് വര്‍ഷം കാത്തിരിക്കുന്നത്. ആ അങ്കിളിന് ഇപ്പോള്‍ 65-70 വയസ് കാണും. ഇപ്പോഴെന്തിനാണ് അയാളുടെ പേര് നശിപ്പിക്കുന്നത്. നിങ്ങള്‍ക്ക് നോ പറയാന്‍ അന്ന് ധൈര്യമുണ്ടായിരുന്നില്ലേ?
എനിക്ക് വന്നതൊക്കെ ഗ്ലാമര്‍ സിനിമകളാണ്. പക്ഷെ ഈ സിനിമ ചെയ്യണമെങ്കില്‍ എന്നോട് അഡ്ജസ്റ്റുമെന്റ് ചെയ്യണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ മറുപടി നല്കിയേനെ. അപ്പോള്‍ തന്നെ മറുപടി നല്‍കണം. എന്തിനാണ് 20 വര്‍ഷം കാത്തിരിക്കുന്നത്. നിങ്ങള്‍ നശിപ്പിക്കുന്നത് അയാളുടെ പേരും നിങ്ങളുടെ പേരും നിങ്ങളുടെ കുട്ടികളുടെ പേരുമാണ്. ഞാനതിലാണ് വിശ്വസിക്കുന്നത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക