ചെയ്ത കഥാപാത്രങ്ങളിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങൾ ആയിരുന്നുവെങ്കിലും മലയാളി പ്രേക്ഷകർക്ക് ബാബു ആന്റണി എന്നും ഒരു ഹീറോ ആണ്. അതുവരെ കണ്ട് പരിചയിച്ച നടന്മാരിൽ നിന്നും വിഭിന്നമായുള്ള രൂപവും അഭിനയശൈലിയും എല്ലാം ബാബു ആന്റണിയെ ഇന്നും വ്യത്യസ്തനാക്കുന്നു. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ അഭിനിവേശങ്ങളെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
” ചില സിനിമകള്‍ കാണുമ്പോള്‍ അതിലേക്ക് നമ്മളെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തില്ലെന്ന് ഓര്‍ക്കാറുണ്ടെന്ന് ബാബു ആന്റണി പറയുന്നു. പഴശ്ശിരാജയിലേക്ക് എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തില്ലെന്ന് ചിന്തിക്കാറുണ്ട്. അങ്ങനെത്തെ ഒരുപാട് സിനിമകളുണ്ട്. നമുക്ക് ചെയ്യാമായിരുന്നുവെന്ന് സിനിമ കാണുമ്പോഴാണ് തോന്നുക. അത് സാധാരണമാണ്. ചിലപ്പോള്‍ അതെന്റെ തന്നെ തെറ്റുമാവാം. കാരണം ഞാന്‍ അങ്ങോട്ട് വിളിക്കുകയോ കാര്യം ചോദിക്കുകയോ ചെയ്യാത്തത് കൊണ്ടാവും.
അന്നേരം ഞാന്‍ യുഎസില്‍ ആയിരുന്നതിനാല്‍ എന്നെ കാസ്റ്റ് ചെയ്യാനും അവര്‍ക്ക് ബുദ്ധിമുട്ട് വന്നിട്ടുണ്ടാവുമെന്ന് ബാബു ആന്റണി പറയുന്നു. ഒരിക്കല്‍ ഞാന്‍ ഒരു ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ സുന്ദരിയായൊരു സ്ത്രീ വന്നിട്ട് ‘നിങ്ങള്‍ എന്താണ് പഴശ്ശിരാജയില്‍ ഇല്ലാതായി പോയത്’ എന്ന് ചോദിച്ചു. എനിക്കാദ്യം ആളെ പിടിക്കിട്ടിയില്ല. നിങ്ങളരാണെന്ന് എനിക്ക് മനസിലായില്ലെന്ന് പറഞ്ഞു. ഞാന്‍ പഴശ്ശിരാജയിലെ നായിക കനിഹയാണെന്ന് അവര്‍ മറുപടിയായി പറഞ്ഞു. ഒത്തിരിപ്പേര് അതുപോലെയുള്ള സിനിമകളില്‍ ഞാനും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്.” ബാബു ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക