റീല്‍സ് വീഡിയോകളിലൂടെ തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ജയ ജയ ജയ ജയ ഹേയിലേത്. ചിത്രത്തിന്റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാര്‍ ഈ തീം സോംഗ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന് ആണ്. ശ്രേയ ആര്, ആദിത്യ അജയ്, സഞ്ജന ജെ, ഗൗരി എന്നിവരാണ് പാടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക