കടകളിൽ നിന്നും മുടി കറുപ്പിക്കാനായി വാങ്ങുന്ന ഡൈകളിൽ കെമിക്കൽ സാന്നിധ്യം കൂടുതലാണ്. അത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കുമ്പോൾ പലർക്കും പല തരത്തിലുള്ള അലർജികളും മറ്റും ഉണ്ടകാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കി നാച്ചുറൽ ആയ പാർശ്വഫലങ്ങൾ ഇല്ലാത്ത ഡൈ വീട്ടിൽ തന്നെയുണ്ടാക്കാം. ഇതെങ്ങനെയെന്ന് നോക്കാം.
ഇതിനായി നാലോ അഞ്ചോ സവാളയുടെ പുറത്തെ തൊലി എടുക്കണം. ശേഷം ഇതൊരു പാനിൽ ഇട്ട് ചെറിയ ചൂടിൽ സവാളയുടെ തൊലി കരിച്ചെടുക്കണം. നല്ലതുപോലെ ബ്ലാക്ക് കളർ ആകുന്നതുവരെ കരിച്ച് എടുക്കണം. ശേഷം മിക്സിയുടെ ജാറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റാം.
വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇനിയും നമുക്കത് സാധാരണ ഹെയർ ഡൈ ഉപയോഗിക്കുന്നതുപോലെ തലയിൽ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക