ശരീരസംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് പച്ചക്കറികൾ. ഒരുവിധം എല്ലാ പച്ചക്കറികളും ശരീരത്തിന് ഗുണപ്രദമാണ്. ആരോഗ്യ സംരക്ഷണത്തിന് പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്.
ആരോഗ്യ സംരക്ഷണം പാദങ്ങൾക്കും വേണം
പച്ചക്കറികളിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രധാന കാരണം. മുഖകാന്തിക്കും തക്കാളി, ഉരുളക്കിഴങ്ങ്, നാരങ്ങ, വെള്ളരിക്ക തുടങ്ങിയവ ഉപയോഗിക്കാറുണ്ട്. കണ്ണിന്റെ അഴകിന് ഏറ്റവും ഉത്തമമായ പച്ചക്കറി വെള്ളരിക്കയാണ്. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം
പാലും കറിവേപ്പിലയും ചേർന്നാൽ മുടിയാകും കരുത്തുറ്റത്
വെള്ളരിക്കയിൽ ഉൾക്കൊണ്ടിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചർമ്മത്തെ സംരക്ഷിക്കുന്നു. കണ്ണിനുചുറ്റുമുള്ള കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വട്ടത്തിൽ അരിഞ്ഞെടുത്ത വെള്ളരിക്ക കഷണം കണ്ണിനു മുകളിൽ ഏതാണ്ട് 20 മിനിറ്റ് നേരം വയ്ക്കുകയും ശേഷം എടുത്തുമാറ്റി മുഖം വൃത്തിയായി കഴുകുകയും ചെയ്യുക. ഇത്തരത്തിൽ ദിവസേന ചെയ്യുന്നത് കണ്ണിന് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക