എത്ര കറ പിടിച്ച പല്ലുകളും വെളുപ്പിക്കാൻ ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ…
പച്ചക്കറികൾക്ക് പല്ലിനെ വൃത്തിയാക്കാൻ നല്ല ശേഷിയുണ്ട് അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന്റെ അവസാനം സാലഡുകൾ കഴിച്ചു ഭക്ഷണം അവസാനിപ്പിക്കുന്നത് നല്ലതാണ്.
പല്ലിന് നല്ല തിളക്കം കിട്ടുവാൻ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അല്പം ഉപ്പും ചേർത്ത് പല്ല് തേച്ചാൽ പല്ലിന് നല്ല തിളക്കം കിട്ടും. അതുപോലെതന്നെ മാവില ചതച്ച് പല്ല് തേക്കുന്നത് പല്ലുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.
എല്ലാ മാസവും പേസ്റ്റുകൾ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ് പ്രത്യേകിച്ച് ഗ്രാമ്പൂ അടങ്ങിയ പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് പല്ലിന് കൂടുതൽ നല്ലത്. ആഴ്ചയിലൊരിക്കൽ ഉപ്പും നാരങ്ങാനീരും ചേർത്ത് പല്ലുതേച്ചാൽ പല്ലുകൾക്ക് നല്ല തിളക്കം കിട്ടാൻ ഇത് സഹായിക്കും.
ജാതിക്ക,ഉപ്പ്, കുരുമുളക് ഇവ തുല്യ അളവിൽ പൊടിച്ച് പതിവായി പല്ലുതേച്ചാൽ പല്ലിലെ കറ. പല്ലിലെ മഞ്ഞ നിറം, വായ്നാറ്റം, പല്ലുവേദന തുടങ്ങിയവയ്ക്ക് വളരെ നല്ലതാണ്
പല്ലിന്റെ മഞ്ഞളിപ്പ് മാറാൻ മരക്കരിയും ഉപ്പും ചേർത്ത് പല്ല് തേയ്ക്കുക.
ദിവസവും കശുമാവിന്റെ ഇലകൊണ്ട് പല്ലുതേച്ചാൽ പല്ലിന് നല്ല നിറവും ബലവും അഴകും വർദ്ധിക്കും മാത്രമല്ല പല്ലിനോ മോണയ്ക്ക് ഉണ്ടാകുന്ന യാതൊരു വിധ അസുഖങ്ങളും വരുന്നതുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക