നെറ്റി, കവിള്, മൂക്ക്, ചുണ്ടുകളുടെ മുകൾഭാഗം, ചുണ്ടുകളുടെ താഴെ ഭാഗം എന്നിവിടങ്ങളിൽ തവിട്ടു നിറത്തിലോ. കറുപ്പു നിറത്തിലോ കരിനീല കളറിലോ കാണുന്ന കലകളാണ് കരിമംഗല്യം എന്ന് പറയപ്പെടുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെങ്കിലും പുരുഷന്മാർക്കും ഈ പ്രശ്നം ഉണ്ടകാറുണ്ട്. ഇത് മാറ്റാൻ ചില വഴികൾ പരീക്ഷിക്കാം.
കസ്തൂരി മഞ്ഞൾ പൊടി ചൂടുപാലിൽ ചാലിച്ച് കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടി രാവിലെ കാടി വെള്ളം കൊണ്ട് മുഖം കഴുകുക ഇങ്ങനെ പതിവായി കുറച്ചുനാൾ ചെയ്താൽ മുഖത്തെ കരിമംഗല്യം മാറാൻ സഹായിക്കും
രക്തചന്ദനം, പച്ചോറ്റിത്തൊലി, പേരാൽമൊട്ട്, മഞ്ചട്ടി ഇവ സമാസമം അരച്ച് പാൽപ്പാടയിൽ ചാലിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ കരിമംഗല്യം മാറാൻ സഹായിക്കും
കോഴിമുട്ടയുടെ വെള്ളയിൽ വേപ്പില അരച്ച് ചേർത്ത് മുഖത്തു പുരട്ടുന്നത് കരിമംഗല്യം മാറാൻ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക