വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള
സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ. ഒരുപക്ഷെ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകാൻ സാധ്യതയില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങൾ തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ആരെയും അതിശയിപ്പിക്കുന്ന തരത്തിലുള്ള തിരിച്ചുവരവ് ആണ് ഷൈൻ നടത്തിയത്. വളരെ സ്വഭാവികമായ അഭിനയരീതിയാണ് ഷൈനിന്റെ പ്ലസ് പോയിന്റ്. ഇപ്പോൾ സിനിമകൾക്ക് പുറമെ താരത്തിന്റെ ഇന്റർവ്യൂകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സിനിമയിൽ അവസരം കുറഞ്ഞപ്പോൾ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ തുറന്നു പറയുകയാണ് ഷൈൻ.
“ഒരിക്കല്‍ മാത്രം സിനിമ വിട്ട് വേറെ ജോലിക്ക് പോകാനുള്ള ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ആയിരുന്നു അങ്ങനെ വേറെ ജോലി നോക്കിയത്. ഏതെങ്കിലും പടത്തില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ കുറേ കാത്തിരുന്നു. അവസാനം വീണ്ടും ഡയറക്ഷനിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ അതെനിക്ക് ഭയങ്കര ഡിപ്രസിങ് സിറ്റുവേഷനായിരുന്നു.
ആ സമയത്ത് വീടുകളിലെക്കുള്ള ഏജന്‍സികളില്‍ വര്‍ക്ക് ചെയ്യാന്‍ പോകാമെന്ന് വിചാരിച്ചു. അങ്ങനെ വീട്ടു ജോലിക്ക് അപേക്ഷിച്ചു. ഒരു ദിവസം ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോയി. ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാത്തത് കൊണ്ട് എനിക്ക് എന്തിലോ ലോക്കായ ഫീല്‍ ആയിരുന്നു. അന്ന് രാത്രി തന്നെ അവരോട് പറയാതെ ഞാന്‍ അവിടെ നിന്നും ഓടി പോന്നുവെന്നും താരം പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക