നമ്മളിൽ ഭൂരിഭാഗം പേരും പാവയ്ക്ക വിരോധികൾ ആണെങ്കിലും ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് പാവയ്ക്ക എന്നതിൽ യാതൊരു തർക്കവുമില്ല. പാവയ്ക്ക പൊതുവേ പ്രമേഹത്തിനുള്ള ഉത്തമ മരുന്നാണ്
പാവയ്ക്ക നീര് വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ നല്ലത്. മാത്രമല്ല പ്രത്യേക രീതിയിൽ ജ്യൂസ് ആക്കി കുടിക്കുന്നതും ശരീരത്തിന് നല്ലതുതന്നെ. മഞ്ഞൾപൊടി, ചെറുനാരങ്ങാനീര് എന്നിവയ്ക്കൊപ്പം പാവയ്ക്ക നീര് ചേർത്താണ് ഈ ജ്യൂസ് തയ്യാറാക്കേണ്ടത്.
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം? മുട്ടയിൽ എത്രമാത്രം പ്രോട്ടീൻ ഉണ്ടെന്ന് അറിയുക
ഒന്നോ രണ്ടോ പാവയ്ക്കയും അര മുറി ചെറുനാരങ്ങയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ജ്യൂസ് ഉണ്ടാക്കാം.
ആളുകൾ നിർബന്ധമായും മധുരക്കിഴങ്ങ് കഴിക്കണം, കാരണം അറിയാം
ഇതിനായി പാവയ്ക്ക വൃത്തിയായി കഴുകി ഉള്ളിലുള്ള കുരു നീക്കം ചെയ്തശേഷം കാൽ ടീസ്പൂൺ ഉപ്പ് വെള്ളത്തിലിട്ട് പാവയ്ക്ക അല്പനേരം ഇതിൽ മുക്കിവയ്ക്കണം. ശേഷം മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കുക. ഇതിലേക്ക് നാരങ്ങാനീരും മഞ്ഞൾപൊടിയും ചേർത്ത് യോജിപ്പിക്കണം. ഇത് വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം അകറ്റാൻ പ്രയോജനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക