നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് വൃക്കയുടെ ധർമ്മം. ആവശ്യത്തിന് വെള്ളം കുടിക്കാതെ ആവുകയും തെറ്റായ രീതിയിലുള്ള ഭക്ഷണക്രമവും മറ്റുമാണ് വൃക്കയിലെ കല്ലിന് കാരണം. തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. ഇതെന്തൊക്കെയാണെന്ന് നോക്കാം.
പ്രതിദിനം 8 മുതൽ 12 ഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനായി ആദ്യം ചെയ്യേണ്ടത്. വേണ്ടത്ര ജലാംശം ഇല്ലെങ്കിൽ കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആവശ്യത്തിന് വെള്ളം കുടിച്ചാൽ മൂത്രം കൂടുതൽ ഒഴിക്കാനും കല്ലുണ്ടാക്കുന്ന ധാതുക്കൾ അടിഞ്ഞുകൂടുന്നത് തടയാനും സാധിക്കുന്നു.
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഇതിനായി മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ബീഫ് പോലുള്ള റെഡ്മീറ്റ്, മുട്ട, കടല്‍മത്സ്യം തുടങ്ങിയവ പരമാവധി ഒഴിവാക്കുക. ഇതിലെ യൂറിക് ആസിഡിന്റെ അംശം വർധിക്കാനും അതുവഴി കല്ലിനും സാധ്യതയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക