ആലപ്പി അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്നാണ് സിനിമയുടെ പേര്.
നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആലപ്പി അഷ്റഫ് പുതിയ ചിത്രവുമായി എത്തുന്നത്. നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആലപ്പി അഷ്റഫ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ പ്രണയകഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായ നിഹാലും ഗോപിക ഗിരീഷുമാണ് നായകനും നായികയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക