കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കാപ്പയുടെ ടീസർ പുറത്തിറങ്ങി. തിരുവനന്തപുരം പശ്ചാത്തലമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ അപർണ ബാലമുരളി ആണ് നായിക. ആസിഫ് അലി, ജഗദീഷ്, നന്ദു, ദിലീഷ് പോത്തൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. ചിത്രം ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക