കോട്ടയം കണക്കാരിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഭാര്യയുടെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂര്‍ അരീക്കരയില്‍ പ്രദീപിനെയാണ് റബ്ബല്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പാണ് പ്രദീപ് ഭാര്യ മഞ്ജുവിനെ മാരകമായി ആക്രമിച്ചത്. കുടുംബവഴക്കായിരുന്നു ആക്രമണത്തിന് കാരണം.
മഞ്ജുവിന്റെ ഇടതു കൈ തണ്ടക്കും മുഖത്തും വെട്ടേറ്റിട്ടുണ്ട്. വിരലുകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വിരലുകള്‍ തുന്നി ചേര്‍ക്കാന്‍ അടിയന്തര ശാസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക