ഷാന്‍ തുളസീധരൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ലാൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ്
ഇപ്പോൾ ഇതാ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സ്കൂട്ടിയില്‍ ഡ്രൈവിംഗ് പഠിക്കുന്ന ലാലാണ് പോസ്റ്ററിലുള്ളത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന് പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്‍,മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ (വെയില് ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക