കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നദതുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കര്‍ണാടകയിലെ ഗ്രാമവാസികളോട് സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ രസകരമായ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
താങ്കളുടെ മുഖം സൂര്യനെ പോലെ തിളങ്ങുകയാണല്ലോ ഏത് സൺസ്ക്രീൻ ആണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ഒരു യുവാവിന്റെ ചോദ്യം. എന്നാൽ താൻ ഒരു സൺസ്ക്രീനും ഉപയൊഗിക്കുന്നില്ല എന്നും അമ്മ എനിക്കത് അയച്ചു തന്നിട്ടുണ്ടെന്നും എന്നാൽ താൻ അത് യൂസ് ചെയ്യുന്നില്ല എന്നുമാണ് രാഹുൽ പറഞ്ഞത്. ഒപ്പം തന്നെ വെയിലേറ്റ് തന്റെ ചർമ്മത്തിന് ഉണ്ടായ നിറവ്യത്യാസവും രാഹുൽ ഗ്രാമവാസികൾക്ക് കാണിച്ചു കൊടുത്തു. വളരെ സൗഹാർദ്ദപരമായി സന്തോഷത്തോടെ ഗ്രാമവാസികളോട് സംസാരിക്കുന്ന രാഹുലിനെയാണ് വിഡിയോയിൽ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക