ഏറെനാളുകൾക്ക് ശേഷം കമൽഹാസൻ മാസ് റോൾ അവതരിപ്പിച്ച വിക്രം എന്ന ചിത്രം വൻ ഹിറ്റായിരുന്നു. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരെയ്ൻ, കാളിദാസ് ജയറാം തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ചിത്രത്തിന്റെ അവസാന കുറച്ച് മിനിറ്റുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം സിനിമയുടെ ലെവൽ തന്നെ മാറ്റി. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമായ കഥാപാത്രം സൂര്യ അവതരിപ്പിച്ച കൊടും വില്ലൻ കഥാപാത്രമായ റോളക്സ് ആയി മാറി. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആദ്യം തീരുമനിചിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. ഫിലിം ഫെയർ അവാർഡ്സിൽ മികച്ച നടനുള്ള അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിലേക്ക് ഇല്ല, വേണ്ട താന്‍ ചെയ്യുന്നില്ലെന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്.
അതിന് കാരണം കമല്ഹാസന് എന്ന വ്യക്തിയാണ്. താന്‍ ഇന്ന് ഇവിടെ എത്തി നില്ക്കുന്നതില് അദ്ദേഹം നല്കിയ പ്രചോദനം വളരെ വലുതാണ്. എല്ലാവരും തനിക്ക് നല്കിയ സ്നേഹത്തിന് നന്ദി. ഒരിക്കലും താന്‍ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് റോളക്സിന് ലഭിച്ചത്.
റോളക്സ് ഇനി വീണ്ടും എന്ന് വരുമെന്നുള്ളത് പറയാനാകില്ല. വരുവാണെങ്കില്‍ താന്‍ തീര്‍ച്ചയായും അവതരിപ്പിക്കും‘ സൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക