ഗുരുഗ്രാം: എൻഎച്ച് 48ൽ ഇഫ്കോ ചൗക്കിന് അടുത്തുള്ള റോഡിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ നഗ്നമാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വലിയ സ്യൂട്ട്കേസ് കണ്ട വിവരം ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. 25 വയസ്സ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക