സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറിൽ ഒന്നാണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നും പതിവായി വ്യായാമം ചെയ്തും പുകവലി ഒഴിവാക്കിയുമൊക്കെ സ്തനാർബുദത്തിനെതിരെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനാവും.
അതോടൊപ്പം, സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം.
കലോറിയുടെ എണ്ണം കണക്കാക്കുന്നതിനു പകരം ശരീര ഭാരം കുറയ്ക്കുവാൻ എന്താണ് ചെയ്യേണ്ടത്? മൂന്ന് വഴികൾ ഇതാ
- ചീര
- ബ്ലൂ ബെറി, സ്ട്രോബെറി, ബ്ലാക്ക് ബെറീസ് പോലുള്ള ബെറീസ്
- നാരങ്ങ, ഓറഞ്ച്, മുന്തിരി, മാതളനാരങ്ങ, ആപ്പിൾ, പിയർ, പീച്ച് പോലുള്ള പഴങ്ങൾ
- തൈര്
- മത്തി, അയല, സാൽമൺ, ട്യൂണ പോലുള്ള മത്സ്യങ്ങൾ
- വെളുത്തുള്ളി, സവാള, ചെറിയ ഉള്ളി
- ബീൻസ്, സോയ ബീൻസ്, രാജ്മ
- കുരുമുളക്
- ഇഞ്ചി
- മഞ്ഞൾ
- കറുവപ്പട്ട
- ബ്രൊക്കോളി
- കാബേജ്
- കോളിഫ്ളവർ
- ഗ്രീൻ ടീ
ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങളിൽ പോളിഫിനോൾ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാൻസർ കോശങ്ങളെ തടയാനും സ്തനാർബുദ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഈ പഴങ്ങൾ പതിവായി കഴിക്കുന്നത് സ്തനാർബുദത്തിനെതിരെ സംരക്ഷണം നൽകും.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി, ഫോളേറ്റ്, കരോട്ടിനോയിഡുകൾ തുടങ്ങിയ സംയുക്തങ്ങളും ക്വെർസെറ്റിൻ, ഹെസ്പെറെറ്റിൻ പോലുള്ള ഫ്ലേവനോയിഡ് ആന്റിഓക്സിഡന്റുകളും ഉണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക