ദഹന പ്രശ്നങ്ങള്‍ കാരണം പുറത്തു നിന്നു ഭക്ഷണം കഴിക്കാന്‍ പറ്റാതിരുന്നിട്ടും ഉണ്ടാകാം. നിങ്ങള്‍ കാലങ്ങളായി പിന്തുടരുന്ന ചില തെറ്റായ രീതികളാണ് ഇത്തരത്തിലുളള ബുദ്ധിമുട്ടുകള്‍ നേരിടാന്‍ കാരണം.
- ഭക്ഷണ ശേഷം കുളിക്കാതിരിക്കുക
ആയൂര്‍വേദം അനുസരിച്ച് ജീവിതത്തിലെ ദിനചര്യകള്‍ ചെയ്യുന്നതിനു കൃത്യമായ സമയം പാലിക്കേണ്ടതുണ്ട്. ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കുറുകള്‍ കഴിഞ്ഞു മാത്രമെ കുളിക്കാന്‍ പാടുകയുളളൂ. ദഹന സമയത്തു ശരീരത്തിലെ തീ എന്ന ഘടകമാണ് ഈ പ്രക്രിയക്കായി സഹായിക്കുന്നത്. അങ്ങനെ ഈ സമയത്തു ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ഭക്ഷണ ശേഷം കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കുകയും അതുവഴി ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു.
- ഭക്ഷണ ശേഷം നടക്കരുത്
ദീര്‍ഘ ദൂരം നടക്കുക, നീന്തുക, വ്യായാമം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഭക്ഷണ ശേഷം ചെയ്യാതിരിക്കുക. ഇതു വയറുവീര്‍ക്കല്‍, പോഷക കുറവ് എന്നിവയിലേയ്ക്കു നയിക്കുന്നു. ഭക്ഷണത്തിനു മുന്‍പ് ഒന്നു മുതല്‍ പത്തു മിനിറ്റുകള്‍ വരെ നടക്കുന്നതു ശരീരത്തിനു ഗുണം ചെയ്യുമെന്നും ആയുര്‍വേദത്തില്‍ പറയുന്നു.
- ഉച്ചയ്ക്കു രണ്ടു മണിയ്ക്കു ശേഷം ഭക്ഷണം കഴിക്കരുത്
ആയുര്‍വേദം അനുസരിച്ച് ഉച്ചയ്ക്കു 12 നും 2 മണിയ്ക്കും ഇടയില്‍ ഭക്ഷണം കഴിക്കുന്നതാകും ഉത്തമം. ദിവസത്തിലെ ഈ സമയങ്ങളിലാണ് പിത്തം ശരീരത്തില്‍ വര്‍ധിച്ചു നില്ക്കുക. ഇതുവഴി എളുപ്പത്തിലുളള ദഹനത്തിനു സഹായിക്കുന്നു. അതുകൊണ്ട് ഉച്ച ഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനമായ ഭക്ഷണമായി ആയുര്‍വേദം പറയുന്നത്.
- രാത്രി കാലങ്ങളില്‍ തൈര് കഴിക്കരുത്
പുളി, മധുരം എന്നീ രുചികളുടെ സമ്മിശ്രമാണ് തൈരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു ശരീരത്തിലെ പിത്തം, കഫം എന്നിവയെ ബാധിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ ശരീരത്തിലുളള കഫത്തിന്റെ അളവു വര്‍ധിക്കുന്നതു കൊണ്ടാണ് തൈരു കഴിക്കരുതെന്നു പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക