ബ്ലാക്ക് ടീ, മസാല ടീ, മിൽക്ക് ടീ തുടങ്ങി പല സ്വാദുകളിൽ ചായ തയ്യാറാക്കുന്നുണ്ട്. ചായയിൽ സ്വാദിനായി പലതും ചേർക്കുന്നതിനെക്കുറിച്ചും ചായയുടെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഡോ.ഡിംപിൾ ജംഗ്ദ.
ചായയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ദഹനം, പ്രമേഹം, ശരീരഭാരം നിയന്ത്രിക്കൽ, ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് മികച്ചതാണ്. കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ, കുരുമുളക് തുടങ്ങി ചായ തയ്യാറാക്കാൻ ഉപയോഗിക്കുന്ന മസാലകൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് ജംഗ്ദ പറഞ്ഞു.
ചായയിൽ അമിതമായി പഞ്ചസാര ചേർക്കുന്നത് അത്ര നല്ലതല്ല. പഞ്ചസാര രക്തപ്രവാഹത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഊർജം പകരുകയും ചെയ്യുന്നു. എന്നാൽ കുറച്ചു കഴിയുമ്പോൾ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടും. ഊർജത്തിനായി കൂടുതൽ ചായ കുടിക്കാനായി തോന്നും. ഇത് ചായയോടുള്ള ആസക്തി കൂട്ടുകയും ദീർഘകാലാടിസ്ഥാനത്തിൽ തലവേദന, വിഷാദം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്നും അവർ പറഞ്ഞു.
ഭക്ഷണശേഷം ഉടനെ കുളിക്കരുതെന്ന് പറയുന്നതിന് കാരണം എന്താണെന്ന് അറിയാമോ?
ഗുണമേന്മയില്ലാത്ത ചായ ഇലകളിൽ നിന്നുള്ള ടാനിൻ അമിതമായി പാലിൽ ചേർക്കുന്നത് വയറ്റിൽ അസിഡിറ്റിക്ക് കാരണമാകും. മാത്രമല്ല, ചായ ഇലകൾ പാലിൽ ചേർത്ത് കൂടുതൽ നേരം തിളപ്പിക്കരുതെന്നും അവർ പറഞ്ഞു.
- ചായ തയ്യാറാക്കിയശേഷം 10 മിനിറ്റിനുള്ളിൽ കുടിക്കുക. വീണ്ടും ചൂടാക്കരുത്
- പാൽ ചേർത്ത ചായക്കൊപ്പം പുളിയും ഉപ്പും അടങ്ങിയ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക
- പാലും തേയിലയും ഒരുമിച്ച് ചേർത്ത് ചായ തയ്യാറാക്കാതിരിക്കുക. ഇതിനുപകരം തയ്യാറാക്കിയ ബ്ലാക്ക് ടീയിലേക്ക് നേരിട്ട് തിളപ്പിച്ച് പാൽ ചേർക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക