ചർമം കൂൾ ആക്കും ഈ ഫെയ്സ് പാക്. ഒരു പിടി പുതിനയിലയും രണ്ടു കഷണം കുക്കുമ്പറും കാൽ ചെറിയ സ്പൂൺ തേനും ചേർത്ത് അരച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
പുതിനയില പിഴിഞ്ഞ് നീരെടുക്കുക. ഇതിൽ ഒരു വൈറ്റമിൻ ഇ ഗുളിക പൊട്ടിച്ചൊഴിച്ച് മുഖത്ത് അണിയാം. മുഖത്തിന് തുടിപ്പു കിട്ടാൻ ഈ നുറുങ്ങുവിദ്യ സഹായിക്കും.
10–12 പുതിനയില അരച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീര് ചേർത്തു യോജിപ്പിച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മായും.
പ്രതികരിക്കാൻ ഇവിടെ എഴുതുക