ഏവരെയും ഞെട്ടിച്ച കൊലപാതകമാണ് കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയുടേത് . പ്രതി ശ്യാംജിത്ത് മണിക്കൂറുകൾക്കകം അറസ്റ്റിലാവുകയും ചെയ്തു.
പ്രണയ നൈരാശ്യം പകയിലേക്ക് വഴിമാറിയതാണ് കൊലപാതകത്തിനുള്ള കാരണമെന്ന് ശ്യാംജിത്ത് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ വലിയ നിലയിലുള്ള പ്രതികരണമാണ് വന്നത്. ഡൊ.സൗമ്യ സാറിന് ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ
സൗമ്യ സരിൻറെ കുറിപ്പ്
“നിങ്ങൾ പ്രണയിക്കുന്നു എന്ന് വിശ്വസിക്കുന്നയാളെ സ്വതന്ത്രമായി വിടുക.
വീണ്ടും അത് നിങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്നുവെങ്കിൽ നിങ്ങൾ പ്രണയത്തിലാണ്!
അല്ലാത്തതൊന്നും പ്രണയമായിരുന്നില്ല!
ആ തിരിച്ചറിവോടെ തിരിച്ചു നടക്കുക.
ജീവിക്കുക.
ജീവിക്കാൻ അനുവദിക്കുക.
അതിന് നിങ്ങൾക്ക് മനസ്സ് കൊണ്ട് സാധിക്കുന്നില്ല എന്ന് തോന്നുന്നെങ്കിൽ എത്രയും വേഗം ഒരു പ്രൊഫെഷണൽ സഹായം തേടുക. ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുക.
ഇത്രയേ പറയാനുള്ളു!
കാരണം കുറ്റം പ്രണയത്തിന്റേതല്ല.
നമ്മുടേതാണ്…
നമ്മൾ പ്രണയമെന്ന് ധരിച്ചു വെച്ച പലതിന്റെയുമാണ്!”
പ്രതികരിക്കാൻ ഇവിടെ എഴുതുക