എംഡിഎംഎയുമായി തൃശൂർ ജില്ലയിലെ കയ്പമംഗലത്ത് എക്സൈസ് പിടിയിലായ യുവാക്കളുടെ കൈയ്യിൽ മയക്കുമരുന്ന് കടംവാങ്ങിയവരുടെ ലിസ്റ്റ്.
വിദ്യാർഥികളടക്കം 250 പേരുടെ വിവരമാണ് ഇതിൽ ഉണ്ടായിരുന്നത്. ഇതിൽ പലരെയും കണ്ടെത്തി ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് മാറ്റി. എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവൽക്കരണവും നടത്തും.
വെള്ളിയാഴ്ച രാത്രിയാണ് 15.20 ഗ്രാം എംഡിഎംഎയുമായി ചെന്ത്രാപ്പിന്നി ഏറെക്കാട്ടുപുരയ്ക്കൽ കോബ്ര എന്ന് വിളിക്കുന്ന ജിനേഷ് , കയ്പമംഗലം തോട്ടുങ്ങൽ വിഷ്ണു എന്നിവർ എക്സൈസ് പിടിയിലാകുന്നത്.
സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയ്ക്കിടെ നിർത്താതെപോയ സ്കൂട്ടർ പിന്തുടർന്നാണ് ഇവരെ കീഴ്പ്പെടുത്തിയത്. ബംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക